ഈശ്വരചൈതന്യം തന്നെ ഭൂമിയില്‍ മനുഷ്യനായി
അവതരിച്ച് മനുഷ്യബന്ധങ്ങളും ബന്ധനങ്ങളും അതിലെ സുഖദുഖങ്ങളുമനുഭവിച്ചുകൊണ്ടുതന് നെ ജീവിതദൌത്യം നിര്‍വ്വഹിക്കേണ്ടതെങ്ങനെയെന്നു
കാണിച്ചു കൊടുത്ത ശ്രീരാമന്‍,സത്യധര്‍മ്മ നീതിന്യായങ്ങളെ ജീവിതത്തില്‍
പകര്‍ത്തുന്നതിനെയും കാട്ടിത്തന്നു...സുഖത്തിലും ദുഖത്തിലും മനുഷ്യന്‍
അനുഭവിക്കുന്ന വേദനയെന്തെന്നും അതെല്ലാം മനുഷ്യ ജന്മജന്മത്തിന്റെ
ഭാഗമാനെന്നുള്ള സന്ദേശം ശ്രീരാമചരിതം കാണിച്ചുതരുന്നു...രാമായണത്തിലൂടെ മനുഷ്യസമൂഹം മനസ്സിലാക്കേണ്ട മഹത്തായ സന്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം...
സത്യം,ധര്‍മ്മം എന്നിവ പരിപാലിക്കാന്‍ ഒരഅവതാരപുരുഷനായ ശ്രീരാമനുപോലും മഹത്തായ ത്യാഗം ചെയേണ്ടി വന്നു...
ഇതു നല്ല മനസ്സും ദുഷ്ടന്മാരുടെ ഉപദേശം കേട്ടാല്‍ ചിലപ്പോള്‍
മാറും....നല്ലവര്‍ തിന്മയുടെ വഴിയില്‍ ചലിച്ചാല്‍ നാശമായിരിക്കും ഫലം...ഇത്
'കൈകേയി ' മന്ഥര 'മാരില്‍ നിന്ന് പഠിക്കാം...
ജീവിതത്തില്‍
ആര്‍ക്കേലും വാക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അതെത്രകാലം കഴിഞ്ഞാലും
എന്തൊക്കെ സംഭവിച്ചാലും പാലിക്കപ്പെടണം എന്നത് ദശരഥനില്‍ നിന്ന്
പഠിക്കാം....
വാഗ്ദാനം ചെയ്യുമ്പോള്‍ പരിണിതഫലം സൂക്ഷ്മമായി ചിന്തിക്കാത്തതാണ് ദശരഥന് പറ്റിയ പിഴവ്...
അച്ഛന്റെ വാക് പാലിക്കേണ്ടത് മകനിലൂടെയാണ് ...നാം പൊതുവേ അറിയപ്പെടുന്നത്
ഇന്ന വ്യക്തിയുടെ മകന്‍ എന്ന നിലയിലാണ്..ശ്രീരാമന്‍ ഇത്
പ്രാവര്‍ത്തികമാക്കി ...സ്വന്തം സുഖ സൌകര്യങ്ങള്‍ ത്യജിച്ചു
ശ്രീരാമനോടൊപ്പം ഇറങ്ങിത്തിരിച്ച ലക്ഷ്മണന്‍ സാഹോദര്യബന്ധത്തിന്റെ
തിളങ്ങുന്ന മാതൃകയാണ്...തന്നിലര്‍പ്പിച്ച ഉത്തരവാദിത്തം
,ഉത്തരവാദിത്വപ്പെട്ട കൈകളിലേക്ക് കൊടുക്കാന്‍ പോയ "ഭരതന്റെ" വിശാല മനസ്സ്
പ്രശംസനീയമാണ്...ഉത്തരവാദിത്വം എല്‍ക്കെണ്ടിവന്നപ്പോള്‍ പതറാതെ പിതാവിന്
തുല്യനായ ജ്യേഷ്ടന്റെ 'പാദുക'ത്തെ സാക്ഷിനിര്‍ത്തി ഭരണം ഏറ്റെടുത്ത ഭരതന്‍
രാമായണത്തിലെ ഉജ്ജ്വല അവതാരമാണ്...തനിക്കു അര്‍ഹിക്കാത്ത രാജ്യഭാരം
വന്നുചേര്‍ന്നപ്പോള്‍ അതിനു കാരണക്കാരിയായ സ്വന്തം അമ്മയോടുപോലും എതിര്‍ത്ത
ഭരതന്റെ 'ഭാരതീയധര്‍മ്മബോധം' തിളക്കമേറിയതായിമാറി...
ഭര്‍ത്താവിന്റെ കൂടെ കാട്ടില്‍ സുഖദുഖങ്ങളനുഭവിക്കാന്‍ പോയ
'സീത'ഭാര്യാധര്‍മ്മത്തിന്റെ പ്രതീകമാണ്...'സുഖത്തിലും ദുഖത്തിലും
ഭര്‍ത്താവിനോടൊപ്പം' എന്ന ഭാരതീയ പൈതൃകസന്ദേശമാണിത് ...കാനനവാസത്തിലെ
വേദനയിലും ദുഖത്തിലും നന്മനിറഞ്ഞ അറിവുകള്‍ സ്വീകരിക്കാനും,തിന്മകളെ
നശിപ്പിക്കുവാനും,ശ്രീരാമലക്ഷമണ ന്മാര്‍ക്ക്
കഴിഞ്ഞിരുന്നു..അസുരശക്തികളെ ഇല്ലായ്മചെയ്യാന്‍ ഈ വനവാസം ആവശ്യമായിരുന്നു
എന്ന സന്ദേശം ഇതില്‍ ഉള്‍കൊള്ളുന്നു...എല്ലായിടത്തും അവര്‍ വസിച്ചത് ആശ്രമങ്ങളിലായിരുന്നു...എളിമയുട െ
മൂര്‍ത്തിമദ് ഭാവമായ രാമന് ഈ ജീവിതം ഒരിക്കലും വേദന ഉളവാക്കുന്നതായിരുന്നില്ല...
ധാര്‍മ്മികശക്തികള്‍ക്ക് പ്രകൃതിയിലെ ജീവജാലങ്ങളും സഹായകരമാകുമെന്നതിന്റെ
തെളിവാണ് "ജടായു " എന്ന പക്ഷി...പത്നീവിരഹദുഖത്തിലും 'ജടായു' എന്ന
ചെറുജീവിയുടെ അന്തിമകര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറായ രാമന്റെ 'ഭൂതദയ'
അവസ്മരണീയമായി നിലനില്‍ക്കുന്നു...ലക്ഷ്യപ്രാപ ്തിയുടെ
പൂര്‍ത്തീകരണത്തിന് നന്മയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഏതുഭാഗത്തുനിന്നു
ലഭിച്ചാലും അത് സ്വീകരിക്കേണ്ടതാണ് എന്ന് ശബരി,കബന്ധന്‍ , ജടായു എന്നിവരുടെ
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രാമന്‍ സ്വീകരിച്ചതില്‍നിന്നു
വെളിവാക്കുന്നു...ഈശ്വരീയ ശക്തിയോടൊപ്പം പലരുടെയും സഹായം നേടേ
നേടേണ്ടതിന്റെ ആവശ്യകത - ശ്രീരാമലക്ഷ്മണന്മാര്‍ സുഗ്രീവന്റെയും മറ്റും
സഹായം അധര്‍മ്മിയായ രാവണനെ നേരിടാന്‍ ലഭ്യമാക്കിയതിലൂടെ
വ്യക്തമാക്കുന്നു... ചില സേവനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അനുസൃതമായ
പ്രത്യുപകാരങ്ങളും ചെയ്യേണ്ടിവരും...'ബാലീ'നിഗ്രഹത ്തിലൂടെ
സുഗ്രീവനെ രാജാവാക്കി വാഴിക്കേണ്ടിവന്നത് ഇതിനാലാണ്..ചെയ്യുന്ന
കാര്യങ്ങള്‍ എല്ലാം സമൂഹത്തിന്റെ മുന്നില്‍ ന്യായീകരിച്ചു
കൊള്ളണമെന്നില്ല.ഇരട്ടിശക്തിശാല ിയാകുന്ന
'ബാലി'യെ ഒളിയമ്പേയത് വീഴ് ത്തേണ്ടിവന്നപ്പോള്‍ , അടുത്തജന്മത്തില്‍
വേടനായി ജനിച്ചു തിരിച്ചു അപ്രകാരം ചെയ്യാന്‍ അവസരം നല്‍കുമെന്ന്
ശ്രീരാമന്‍ വാഗ് ദാനം കൊടുത്തതും ശ്രെദേയമാണ് ....ശ്രീരാമന്‍ പരിമിതികളുള്ള
ഒരു പച്ചമനുഷ്യനായ് ജന്മമെടുത്ത അവതാരമാണ്...
വളരെ ശാന്തനും
വിനയശീലനുമായ ഹനുമാന്റെ ശക്തിയെക്കുറിച്ച് പറഞ്ഞു പ്രോത്സാഹിച്ചപ്പോള്‍
താന്‍ അസാധാരണശക്തിയുടെ ഉടമയാണെന്ന ബോധം കൈവരുന്നു...എല്ലാവരിലും
വ്യത്യസ്തമായ ശക്തികള്‍ അഥവാ കഴിവുകള്‍ ഉറങ്ങിക്കിടക്കുന്നു...അവയെ
ഉത്തേജിപ്പിച്ചാല്‍ അസാദ്ധ്യത്തെയും സാദ്ധ്യമാക്കാം...ഇതു കാര്യവും
തീരുമാനിക്കുന്നതിന് മുംബ് എല്ലാ വിവരങ്ങളും ശേഖരിക്കുക എന്ന സന്ദേശമാണ്
ശ്രീരാമന്‍ ഹനുമാനെ ലങ്കയിലേക്ക് അയച്ചതിലൂടെ വെളിവാക്കുന്നത്...സീതാദേവിയെ
താന്‍ സന്ദര്‍ശിച്ചതിന്റെ തെളിവായി സീതയുടെ മോതിരം കൊണ്ടുവന്നു ഹനുമാന്‍
....ഇതു കര്‍മ്മവും,അത് എവിടെ വെച്ച് ചെയ്താലും അതിനു തെളിവുകളും രേഖകളും
ഉണ്ടാക്കണമെന്ന സന്ദേശം ഇതില്‍ ഉള്‍ക്കൊള്ളുന്നു ...ഒരു
രാഷ്ട്രഭരണാധികാരിക്ക് വ്യക്തിധര്‍മ്മത്തെക്കാള്‍ രാഷ്ട്രധര്‍മ്മമാണ്
പ്രധാനമെന്ന് തെളിയുക്കുന്നതാണ് 'സീതാപരിത്യാഗം' ചെയ്ത ശ്രീരാമന്റെ
ജീവിതസന്ദേശം...
അസുരശക്തിയുടെ നിഗ്രഹത്തിനായി അവതാരമെടുത്ത
ശ്രീരാമനും ,സീതയും കാട്ടിലേക്ക് പോകേണ്ടത് ആവശ്യമായതിനാലും,അതിലൂടെ
രാവണവധം സാദ്ധ്യമാക്കേണ്ടാതിനുമാണ് 'മന്ഥര'യും ,'കൈകേയി'യും ദശരഥന്റെ
വരങ്ങളും,ഭരതനുമെല്ലാം വെറും നിമിത്തങ്ങളായി ഭവിച്ചത്...നാം എന്തെല്ലാം
ചെയ്യണമെന്നും,നമ്മെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കണമെന്നും
നിശ്ചയിക്കുന്നത് ഈ മഹാശക്തിയാണ്...അത് നിറവേറ്റാന്‍ ഇതെല്ലാം സംഭവിച്ചേ
തീരൂ...ഇതാണ് നിയതി...കാലമെത്തുമ്പോള്‍ എല്ലാം ഉപേക്ഷിച്ച് പോകേണ്ടവരാണ്
നാമെന്ന രാമായണത്തിലെ അന്ത്യസന്ദേശം,എന്നും എല്ലാവരുടെയും
സ്മരണയിലുണ്ടായിരിക്കട്ടെ..!!!
~~~~~Sreenath Vanmelil
No comments:
Post a Comment