Tuesday, August 16, 2011

ഊരാച്ചേരി ഗുരുനാഥന്‍മാര്‍

 Prad pradonline@yahoo.co.in via yahoogroups.com to Keralites
 
Ooracherry Gurunathanmar' who taught Sanskrit and Malayalam to Dr. Herman Gundart,who compiled a Malayalam grammar book, Malayalabhaasha Vyakaranam (1859), the first Malayalam-English dictionary (1872), and translated the Bible into Malayalam.  
ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥൻമാർ.
താഴെ പറയുന്ന 5 പേരാണു് ഊരാച്ചേരി ഗുരുനാഥന്മാർ.
  • കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
  • ചാത്തപ്പൻ ഗുരുക്കൾ
  • ഒതേനൻ ഗുരുക്കൾ
  • കുഞ്ഞികോരൻ ഗുരുക്കൾ
  • കുഞ്ഞിചന്തൻ ഗുരുക്കൾ
തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂരാണ്പിന്നോക്ക ജാതിയിൽപ്പെട്ട ഗുരുനാഥൻമാരുടെ ജന്മദേശം. തമ്പുരാക്കന്മാരുടെ പശുക്കളെ മേയ്ക്കലായിരുന്നു ഇവരുടെ തൊഴിൽ. ഒരിക്കൽ കോവിലകത്തെ കുട്ടികളെ ഗുരുകുലത്തിലേക്ക് എത്തിക്കുവാൻ നിയോഗമുണ്ടായി. ഈ അവസരത്തിൽ പാഠശാലയ്ക്കു പുറത്തിരുന്ന് അകത്തു നടക്കുന്ന പഠനകാര്യങ്ങൾ കേട്ടു പഠിച്ച് അവർ അക്ഷരാഭ്യാസം നേടിയെടുത്തു. ഈ കുട്ടികളുടെ അസാമാന്യ ബുദ്ധിവൈഭവം, കണ്ടറിഞ്ഞ ഗുരു, തമ്പുരാക്കന്മാരുടെ അനുവാദത്തോടെ ഇവരെ പാഠശാലയ്ക്കുള്ളിലിരുത്തി പഠിപ്പിച്ചു. തങ്ങളുടെ അറിവിനെ‌ അതിവേഗം വികസിപ്പിച്ച‍‌ ഇവർ പെട്ടെന്നു തന്നെ നാടിന് ഗുരുക്കന്മാരായി മാറി.
വാസനാശാലികളായ കവികളുമായിരുന്നു ഗുരുനാഥന്മാർ. അതിനാൽ ഇവർ ജീവിച്ച പ്രദേശം പിൽക്കാലത്ത് കവിയൂർ എന്ന പേരിൽ അറിയപ്പെട്ടു. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. ഗുണ്ടർട്ട് താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു വരുത്തിയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു രചിക്കാൻ പ്രേരണയായതും ഊരാച്ചേരി ഗുരുനാഥൻമാരായിരുന്നു.കവിയൂരിൽ ഇവർ ജീവിച്ച ഭവനം മാത്രമാണ് ഈ ഗുരുക്കന്മാരുടെ അവശേഷിക്കുന്ന ഏക സ്മാരകം.


മഹത്തായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന ഒരു ഗ്രാമമാണ് ചൊക്ലി. സാംസ്കാരിക നായകന്‍മാരും പ്രഗല്‍ഭരായ കവികളും ഇവിടെ ജീവിച്ചിരുന്നു. മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജര്‍മ്മന്‍കാരനായ ഡോക്ടര്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിര്‍മ്മാണത്തില്‍ സഹായിക്കുകയും ചെയ്ത ഊരാച്ചേരി ഗുരുനാഥന്‍മാര്‍ ജീവിച്ചിരുന്ന ഗ്രാമമാണിത്. ഊരാച്ചേരി വീട് പഴയ സ്മരണകള്‍ അയവിറക്കി കൊണ്ട് ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഭിഷഗ്വരന്‍മാരും കവികളും ഉണ്ടായിരുന്ന ഊരാച്ചേരിയിലെ ഗുരുനാഥന്‍മാരില്‍ നിന്നാണ് കവിയൂര്‍ ഗ്രാമത്തിന് ആ പേര്‍ കൈവന്നത് എന്ന് പഴമക്കാര്‍ പറയുന്നു.

~~~~~Sreenath Vanmelil

No comments:

Post a Comment