Monday, August 1, 2011

തമിഴ്‌നാട്ടില്‍ നാല് കി.മീ ബസ് യാത്രയ്ക്ക് ഇന്നും രണ്ടുരൂപ

 rajeev rajan rajeev_k_r@yahoo.com to Keralites
 
തമിഴ്‌നാട്ടില്‍ നാല് കി.മീ ബസ് യാത്രയ്ക്ക് ഇന്നും രണ്ടുരൂപ


കോയമ്പത്തൂര്‍: തമിഴകത്ത് ബസ് യാത്രക്കൂലി കൂട്ടിയിട്ട് വര്‍ഷം പത്തായി. രണ്ടിന്റെ ഒരു തുട്ടുകൊടുത്താല്‍ നാലുകിലോമീറ്റര്‍ യാത്രചെയ്യാം. പതിറ്റാണ്ടിനിടെ ഡീസല്‍വില പലതവണ ഉയര്‍ന്നെങ്കിലും യാത്രക്കൂലിവര്‍ധനയ്ക്കുമാത്രം തമിഴ്‌നാട്‌സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. തമിഴ്‌നാട് റോഡ് ഗതാഗത കോര്‍പറേഷന് പ്രതിദിനം രണ്ടുകോടിയാണ് നഷ്ടമെങ്കിലും ജനങ്ങളെ ദ്രോഹിക്കുന്ന നടപടി വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

2001 ഡിസംബര്‍ ആറിന് പുതുക്കിയ നിരക്കാണ് തമിഴകത്ത് ഇപ്പോഴും നിലവിലുള്ളത്. മിനിമം ചാര്‍ജായ രണ്ടുരൂപയ്ക്ക് നാലുകിലോമീറ്റര്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് കിലോമീറ്റിറന് 28പൈസയാണ്. കേരളത്തില്‍ നടപ്പാക്കാന്‍പോകുന്ന മിനിമംചാര്‍ജായ അഞ്ചുരൂപ തമിഴ്‌നാട്ടിലെ ബസ്സില്‍ക്കൊടുത്താല്‍ 17 കിലോമീറ്റര്‍ യാത്രചെയ്യാം.

സര്‍ക്കാര്‍ ബസ്സുകള്‍ക്കാണ് മുന്‍തൂക്കമെങ്കിലും 2500ല്‍പരം സ്വകാര്യബസ്സുകളുണ്ട് സംസ്ഥാനത്ത്. കേരളത്തിലേതിനേക്കാള്‍ ഡീസല്‍ ലിറ്ററിന് അഞ്ച് പൈസ മാത്രമാണ് ഇവിടെ കുറവുള്ളത്. യാത്രാക്കൂലി വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ്സുടമകള്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഒരുതവണപോലും സമരത്തിനിറങ്ങിയിട്ടില്ല.

രണ്ടേകാല്‍ക്കോടിയിലേറെ സ്‌കൂള്‍വിദ്യാര്‍ഥികളുണ്ട് തമിഴകത്ത്. പ്ലസ്ടുവരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ്സില്‍ യാത്ര തീര്‍ത്തും സൗജന്യമാണ്.

20,500 ബസ്സുകളും 1,30,000 തൊഴിലാളികളുമുള്ള ബൃഹത്തായ സംരംഭമാണ് തമിഴ്‌നാട് ഗതാഗത കോര്‍പറേഷന്‍. രണ്ടുരൂപ മിനിമം ചാര്‍ജുള്ള സാധാരണ ബസ്സുകള്‍മുതല്‍ കിലോമീറ്ററിന് ഒരുരൂപവീതം നിരക്കുള്ള എയര്‍കണ്ടീഷന്‍ഡ് ബസ്സുകള്‍വരെ കോര്‍പറേഷന്‍ നിരത്തിലിറക്കുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷംമാത്രം 2500ല്‍പ്പരം പുതിയ ബസ്സുകളാണ് കോര്‍പറേഷന്‍ നിരത്തിലിറക്കിയത്. ചുരുങ്ങിയ യാത്രാനിരക്ക് അഞ്ചുരൂപയുള്ള ആഡംബര ലോഫേ്‌ളാര്‍ ബസ്സുകളാണ് ഇതില്‍ ബഹുഭൂരിപക്ഷവും.

~~~~~Sreenath Vanmelil

No comments:

Post a Comment