ഡോ. ശിവകേശ് രാജേന്ദ്രന്‍
മലയാളികള്‍ക്ക് രുചി ഭേദങ്ങൾ എന്നും പ്രിയപ്പെട്ടതാണ് . ഒരുപക്ഷേ മലയാളിയുടെ ഈ മറുനാടൻ ഭക്ഷണ രീതികളിലേക്ക് ആദ്യം കടന്ന് വന്ന വിഭവം പൊറോട്ട ആണ് പെട്ടെന്ന് വിശപ്പ് മാറ്റുന്നതിനോടൊപ്പം ഒരുപാട് നേരം വിശപ്പിനെ അകറ്റി നിർത്താനും പൊറോട്ട ക്ക് സാധിക്കുന്നു. എന്നാല്‍ ഇതിന്‍റെ ദോഷവശം ആരും തിരിച്ചറിയുന്നില്ല. സ്ഥിരമായി പൊറോട്ട കഴിക്കുന്നവരിൽ 90% ആളുകള്‍ക്കും അർശസ് ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ ആണ് .
ഇത് മലയാളിയുടെ ഭക്ഷണരീതിയുടെ ഒരു ഉദാഹരണം മാത്രമല്ല അത് അവനെ എപ്രകാരം രോഗങ്ങളിലേക്ക് തള്ളിവിടുന്നു എന്നതിന്‍റെ ദൃഷ്ടാന്തവുമാണ് . ആയുർവേദ ശാസ്ത്രം പ്രകാരം എല്ലാ രോഗങ്ങളുടേയും പ്രഭവകേന്ദ്രം ഉദരവും കാരണം വിശപ്പില്ലായ്മയും ആണ് . വിശപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആഹാരം 3 നേരവും കഴിക്കുക എന്നത് ഒരു പ്രക്രിയയാകുന്നു . ഇതും ശരീരത്തിന് ദോഷം ചെയ്യുന്നു . മൈദ ആള് ചെറുതാണെകിലും സ്വഭാവം കൊണ്ടു ഭീകരൻ ആണ് . നഞ്ച് എന്തിന് നന്നാഴിക്ക് എന്ന പ്രയോഗം മൈദക്ക് വേണ്ടി മാത്രം പറഞ്ഞത് ആണെന്ന് തോന്നുന്നു . ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഉത്പന്നങ്ങള്‍ ആയ പൊറോട്ട, പപ്സ്, സമൂസ എന്ന് വേണ്ട ദഹനത്തിന് ഏറ്റവും യോജിച്ച ചപ്പാത്തിയിൽ വരെ മൈദ ചേരുന്നു . ഇവ ക്രമേണ പ്രമേഹം കൊളസ്റ്റ്രോൾ ഹൈപ്പർ ടെന്‍ഷന്‍ തുടങ്ങിയ കൂട്ടുകാരെ മലയാളിക്ക് സമ്മാനിക്കുന്നു. ഇത് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പ്രജകളെ രോഗങ്ങളുടെ തോഴന്മാരാക്കുന്നു.
മലയാളിയുടെ നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന് വളരെയധികം സ്ഥാനം ഉണ്ട് . അത് ഉഴുന്ന് ചേർന്നവ ആകുകയും വേണം . ആയുർവേദപ്രകാരം നിത്യവും ഉപയോഗിക്കാന്‍ പാടില്ലാത്ത ആഹാര വസ്തുക്കളിൽ ഒന്നാണ് ഉഴുന്ന് . ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ ശരീരത്തില്‍ വായുവിന്‍റെ ഗതിയെ ദോഷകരമായി ബാധിക്കും.ശരീരത്തിന് വളര്‍ച്ച നൽകും എങ്കിലും , സ്ഥിരം ഉപയോഗിക്കുന്നതുകൊണ്ട് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണം ആകും . ഒരേ സമയം ഉഴുന്ന് പലഹാരങ്ങളും, പിന്നെ അസിഡിറ്റിക്ക് അന്റാസിഡ്സും ഇത് മനുഷ്യനെ വെൻഡിലേറ്ററിൽ അഭയം പ്രാപിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനെ ബിലാത്തി ഭാഷയില്‍ mayo cardial infarction എന്ന നീണ്ട പേരില്‍ വിളിക്കും . ലളിതമായി പറഞ്ഞാല്‍ ഹൃദയഷംഭനം .
വിരുദ്ധ ആഹാരങ്ങളുടെ നീണ്ട നിര തന്നെ ആയുർവേദത്തിൽ പറയുന്നു. വിരുദ്ധ ആഹാരം വിഷ തുല്ല്യം എന്ന് ശാസ്ത്രം പറയുന്നു . അത് ശരീരത്തില്‍ അജീർണ്ണം എന്ന അവസ്ഥ ഉണ്ടാക്കുന്നു. നീണ്ട കാലം നിലനില്‍ക്കുന്ന അജീർണ്ണം വാത രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു.
തൈര് രുചിയുള്ളതും രുചി കൂട്ടുന്നതുമായ ഒന്നാണ് . എന്നാല്‍ ചൂടാക്കി ഉപയോഗിക്കുന്നതും നിത്യവും തൈര് ഉപയോഗിക്കുന്നതും വിരുദ്ധം ആണ് .ചൂടാക്കുബോൾ തൈരിന്‍റെ സ്വഭാവത്തിൽ മാറ്റം വരും . അത് സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങള്‍ക്ക് കാരണം ആകും
മലയാളിയുടെ ഇഷ്ട വിഭവം ആണ് പപ്പടം . ഉച്ചയ്ക്ക് ഊണിനു മോരും പപ്പടവും ഉണ്ടെങ്കില്‍ പിന്നെ കുശാൽ. ഇതും ഒരു വിരുദ്ധ ആഹാരം ആണ് . പപ്പടത്തിലെ കാരം ആൽക്കലിയും മോരിലെ പുളി അമ്ലവും ആണ് .ഇവ രണ്ടും വീര്യംകൊണ്ടും സ്വഭാവം കൊണ്ടും വിരുദ്ധം ആണ് . ഇതും ത്വക് രോഗങ്ങളിലേക്ക് നയിക്കാം.
എതൊരു ആഹാര പദാർത്ഥവും പരസ്പരം സ്വഭാവത്തിൽ വ്യത്യസ്തമാണ് അത് കൊണ്ടുതന്നെ അവയുടെ അമിതമായ ഉപയോഗം കൊണ്ടു വരുന്ന രോഗങ്ങളും വ്യത്യസ്തമാണ് . വയറുനിറയെ കഴിക്കുക എന്ന ചിന്ത വിട്ടു അര വയർ ആഹാരവും കാൽ വയർ വെള്ളവും ബാക്കി കാല്‍ ഭാഗം ഒഴിച്ചിടുകയും വേണം . ദഹിക്കാൻ എളുപ്പം ഉള്ള ആഹാരം പൂര്‍ണമായും തൃപ്തി വരുന്നതിന് മുൻപ് മതിയാക്കണം . കുറച്ചു ഹെവി ആയിട്ടുള്ള ആഹാരം പകുതി തൃപ്തി ആകുമ്പോള്‍ മതിയാക്കണം . ഇതാണ് ആരോഗ്യകരമായ ഭക്ഷണ രീതി .
ഇന്ന് കേരളത്തില്‍ കണ്ട് വരുന്ന രോഗികളിൽ 60% ഉം പ്രമേഹം എന്ന രോഗത്തിന്‍റെ ഭീതിയിൽ ആണ് . നമ്മുടെ ജീവിതശൈലികൾ തന്നെ ആണ് ഇതിന് കാരണം . എല്ലാവരും പറയുന്നത് പോലെ മധുരം കഴിച്ചാല്‍ മാത്രമല്ല പ്രമേഹം വരുന്നത് .പകൽ ഉറക്കം , വ്യായാമം ഇല്ലായ്മ, തൈര് ഒരുപാട് കാലം ഉപയോഗിക്കുന്നത് , അരി ആഹാരങ്ങളുടെ കൂടുതല്‍ ഉപയോഗം , മാംസം തുടർച്ചയായി ഉപയോഗിക്കുക. ശർക്കരയുടെ ഉപയോഗം. തുടങ്ങിയവ പ്രമേഹം വരാനുള്ള കാരണങ്ങള്‍ ആണ് . നമുക്ക് ചുറ്റും ഉള്ള വസ്തുക്കള്‍ ഫലപ്രദമായി ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും . ചില ആളുകള്‍ക്ക് പൂര്‍ണമായും സുഖപെടും . നമ്മുടെ പ്രകൃതിയിൽ തന്നെയുള്ള അമൃത് ഉലുവ, മഞ്ഞൾ, കറിവേപ്പില എന്നിവയുടെ കൃത്യമായ ഉപയോഗം കൊണ്ട് പ്രമേഹം കുറക്കാം. പ്രമേഹത്തിന്റെ മൂലകാരണം ഫാസ്റ്റ് ഫുഡ് രീതികള്‍ കൊണ്ട് ഉണ്ടാകുന്ന അസിഡിറ്റി , അർശസ് എന്നിവ ആണ് . ഇവ കണ്ടെത്തി ചികിത്സിച്ചാൽ പ്രമേഹം എന്ന അവസ്ഥ മാറ്റാന്‍ പറ്റും . അമൃത് ചതച്ച് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അതിൽ ഉലുവ പൊടിച്ച് ചേർത്ത് കഴിച്ചാൽ പ്രമേഹം കുറച്ച് കൊണ്ട് വരാം.
ഇനി വേറെ ചില സൂചനകൾകൂടി , ഇന്ന് നമുക്ക് ലഭിക്കുന്ന പച്ചക്കറികളും , ധാന്യങ്ങളും , മാംസവും പകുതി മാത്രം പാകം വന്നത് ആണ് . ഒരു ഭ്രൂണം അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു പൂര്‍ണമായും വളര്‍ച്ച എത്താൻ 279 ദിവസങ്ങള്‍ വേണം . എന്ന് പറയുന്നത് പോലെ പ്രകൃതിയിൽ ഓരോ വസ്തുതകള്‍ക്കും അതിന്റെതായ വളര്‍ച്ചാകാലം ഉണ്ട് അത് മേൽപറഞ്ഞ ഭക്ഷണം പദാർത്ഥങ്ങൾക്കും ബാധകമാണ്. അല്ലാതെ ഉള്ളവ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും . മാത്രമല്ല അത് ആവാസവ്യവസ്ഥക്ക് ഭീഷണി ആണ് . ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്നും മലയാളി എന്ന് മുക്തൻ ആകുന്നോ, എന്നാണോ അവന്‍ പൂർണ്ണമായും ആഹാരകാര്യത്തിൽ സ്വയം പര്യാപ്തം ആകുന്നത് അന്നേ അവനില്‍ നിന്ന് രോഗങ്ങള്‍ അകലൂ. വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരവും അധികം എരിവ് , ഉപ്പ് എന്നിവ ഉപേക്ഷിക്കുന്നതാണ് നല്ലത്. മൈക്രോവേവ് ഓവൻ പോലുള്ള നൂതന വിദ്യകള്‍ നല്ലത് തന്നെ , പക്ഷേ അത് വാങ്ങുന്ന മലയാളി വെന്റിലേറ്റർ കൂടി വാങ്ങേണ്ട പണം കണ്ടെത്തേണ്ടി വരും……………..
ഇത് ഒരു ഓർമ്മപ്പടുത്തൽ മാത്രമാണ്
Courtesy :Shahid Khan

No comments:
Post a Comment