Maanu Said to Keralites
+438 എന്നാരംഭിക്കുന്ന നമ്പര്‍ നിങ്ങളെ വിളിച്ചോ?
Fun & Info @ Keralites.net
വിദേശത്തുനിന്ന് ഒരു കോള്‍ വന്നാല്‍ പലര്‍ക്കുമതൊരു അഭിമാനകാരണമാണ്. ‘എനിക്ക് ബന്ധുക്കള്‍ അമേരിക്കയിലും ഗള്‍ഫിലും ഒക്കെ ഒണ്ടെടേ’ എന്ന ഭാവത്തോടെയാണവര്‍ ഫൊണെടുക്കുക. എന്നാല്‍ ചിലപ്പോഴൊക്കെ ചില പ്രത്യേക വിദേശ നമ്പറുകളില്‍ നിന്ന് നമുക്ക് ഫോണ്‍ വരും. മിക്കപ്പോഴും ഇത് ‘മിസ്ഡ്’ കോള്‍ ആയിരിക്കും. ചിലപ്പോഴാകട്ടെ, ‘എനിക്ക് തിരിച്ചുവിളിക്കൂ’ എന്ന് കളമൊഴിശബ്ദം നിങ്ങളോട് ആവശ്യപ്പെടും. ഈ പ്രലോഭനത്തില്‍ പെട്ട് നിങ്ങള്‍ തിരിച്ച് വിളിക്കാന്‍ ഒരുങ്ങിയാല്‍ ഒരു കോളിന് 100 രൂപാ വച്ച് നിങ്ങളുടെ അക്കൌണ്ടില്‍ നിന്ന് അപ്രത്യക്ഷമാകും എന്ന് മാത്രം.
43820946001, 43820946231 എന്നിങ്ങനെ നൂറുകണക്കിന് നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍ വരുന്നതായി മൊബൈല്‍ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ പരാതിപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ ഈ നമ്പറുകള്‍ ‘പ്രീമിയം നിരക്ക് ഈടാക്കുന്ന ടെലിഫോണ്‍’ നമ്പറുകള്‍ എന്നാണ് അറിയപ്പെടുന്നത്. ചില സേവനങ്ങള്‍ സവിശേഷമായി നല്‍കുന്നതിനാല്‍ സാധാരണ നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കാന്‍ നിയമപരമായി അവകാശമുള്ള നമ്പറുകളാണിവ. സത്യത്തില്‍ സാധാരണ എസ്‌എംഎസിനും റിയാലിറ്റി ഷോയില്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്താനുള്ള എംസ്‌എംഎസിനും തമ്മിലുള്ള നിരക്ക് വ്യത്യാസം പോലെ തന്നെയാണിത്. ‘ഫോണ്‍ സെക്സി’നും മറ്റും ഈ പ്രീമിയം നിരക്ക് നമ്പറുകള്‍ ഉപയോഗപ്പെടുത്തുന്നു.
പ്രീമിയം നിരക്ക് ഈടാക്കുന്ന ഫോണ്‍ നമ്പറുകള്‍ മറ്റ് നമ്പറുകളില്‍ നിന്ന് വളരെ എളുപ്പത്തില്‍ മനസിലാക്കാമെന്നും മൊബൈല്‍ സേവന ദാതാക്കള്‍ ഇത്തരം നമ്പറുകളില്‍ നിന്നുള്ള ബ്ലോക്ക് ചെയ്യാനുള്ള സൌകര്യം സാധാരണയായി ഒരുക്കുമെന്നുമാണ് വിക്കിപ്പീഡിയ പറയുന്നത്. എന്നാല്‍, ഇന്ത്യയിലെ ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളെ കബളിപ്പിച്ച ‘+438’ സീരീസ് നമ്പറുകളില്‍ ഒന്നുപോലും ബ്ലോക്കുചെയ്യാനോ നടപടിയെടുക്കാനോ സര്‍ക്കാരോ മൊബൈല്‍ സേവന ദാതാക്കളോ മുതിര്‍ന്നിട്ടില്ല എന്നതാണ് സത്യം.
സര്‍ക്കാരോ മൊബൈല്‍ സേവന ദാതാക്കളോ മൊബൈല്‍ ഉപയോക്താക്കളുടെ സഹായത്തിന് വരാത്തിടത്തോളം വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍, നമ്പര്‍ നിങ്ങള്‍ തിരിച്ചറിയാത്ത സാഹചര്യത്തില്‍, എടുക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് തിരിച്ചുവിളിക്കുന്നതെങ്കിലും ഉപേക്ഷിക്കണം. അല്ലെങ്കില്‍ കാലിയായ പ്ഴ്സിനെ പറ്റിയോര്‍ത്ത് പിന്നീട് ദുഃഖിക്കേണ്ടിവരും.
thanks webdunia com
regards..maanu
~~~~~Sreenath Vanmelil+438 എന്നാരംഭിക്കുന്ന നമ്പര്‍ നിങ്ങളെ വിളിച്ചോ?

No comments:
Post a Comment