മഴ
മഴയേ പ്രണയിച്ച ഞാനിന്നു കേഴുന്നു
മരുഭൂമിയില്‍ പ്രിയേ
മഴ കണ്ട നാള്‍ മറന്ന ഞാനിന്നൊരു
മനുജനോ വെറും വേഴാമ്പലോ
തുള്ളിക്കൊരു കുടം പെയ്യുന്ന മാരിയില്‍
തുണിയുടുക്കാതെ തുള്ളുവാന്‍
ഉള്ളില്‍ കൊതിക്കുന്ന ഞാനെന്‍റെ നൊമ്പരം
നിന്നോടു നിന്നോടു ചൊല്ലാം
നനവെന്റെ മൂര്‍ദ്ധാവില്‍ നിന്നു താഴേക്ക് --
ഒലിച്ചതിന്റെ കുളിരിന്‍ സുഖത്തെ
നനവൂറുന്ന നിന്‍ നഗ്നമാം മേനിയെ
പുണരുന്ന പോല്‍ എനിക്കു തോന്നി
മാനത്തു കൊള്ളിമീന്‍ പായുന്ന നേരത്തു
സിരകളില്‍ നാഗങ്ങള്‍
ഇണചേര്‍ന്നു ചീറുന്നോഴുകിപ്പടരുന്നു
വിഷത്തിന്റെ തുള്ളികള്‍
ഇറുകെ പുണര്‍ന്നു നിന്‍ മേനിയേ
പുല്‍കി ഞാന്‍ വിണ്ണിന്റെ
വിരിമാറില്‍ ഉറങ്ങുന്നു ഉണര്‍ത്തല്ലേ
നിന്‍റെ സീല്‍ക്കാരങ്ങളാല്‍
No comments:
Post a Comment