Wednesday, July 27, 2011

വഴിതെറ്റി എത്തുന്ന ഒരു എസ്എംഎസ്

 fasalct fasalct fasalct@gmail.com
 
വഴിതെറ്റി എത്തുന്ന ഒരു എസ്എംഎസ് ഒരു മിസ്ഡ് കോള്‍ നിരുപദ്രവകരമെന്നു കരുതുന്ന ഒരു ഇമെയില്‍ ഇതു മതി ഏതൊരാളും സൈബര്‍ വല വിരിച്ചു കാത്തിരിക്കുന്ന കഴുകന്മാരുടെ പിടിയില്‍ കുരുങ്ങാന്‍... തനിയെ അഴിക്കാന്‍ ശ്രമിക്കും തോറും കുരുങ്ങുന്ന സൈബര്‍ വലയില്‍നിന്നു പുറത്തിറങ്ങാന്‍ നിയമങ്ങള്‍ പലതുണ്ട്. പക്ഷേ  സൈബര്‍ ലോകത്തെ തലതൊട്ടപ്പന്മാരായി വിലസുന്നവര്‍ക്കുപോലും കുരുക്കഴിക്കാന്‍ എവിടെ ആരോട് പരാതി പറയണം എന്നറിയില്ല. ഇത്തരം വലയില്പെടുന്നവരിലെരെയും പെണ്‍ക്കുട്ടികള്‍ ആണെന്നതാണ് സത്യം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്ന നൂലാമാലകലോര്ത്താല്‍ പലരും പരാതികളുമായു മുന്നോട്ടു പോകാറില്ല
എന്താണ്ണ്‍ സൈബര്‍ ക്രൈം.
സൈബര്‍ ഫോണ്‍ എന്നു കേട്ടാല്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ ആണെന്നാണ് പോതുതാരണ. എന്നാല്‍ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ശേകരിച്ചു വഴ്ക്കുന്ന ഏത് ഇലക്ട്രോണിക് ഉപകരണങ്ങളും തുടങ്ങിയവയെല്ലാം സൈബര് ക്രൈംമിന്റെ പരിതിയില്‍ വരും.
ഇ ലോകത്തെ കുറ്റങ്ങള്‍
കമ്പ്യൂട്ടര്‍ ഉപയോഗിച്ചും മൊബൈല്‍  ഉപയോഗിച്ചും കുറ്റങ്ങള്‍ അനവതിയാണ്ണ്‍ മൊബൈല്‍ ഫോണില്‍ അസഭ്യം പറയുന്നതു മുതല്‍ ഫോട്ടോ മാറ്റി ഉപയോഗിക്കുന്നതുവരെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിതിയില്‍ വരുന്നു. ഇത്തരം കേസുകളില്‍ പരാതി നല്‍കിയാല്‍ പത്തു മിനിട്ടിനുള്ളില്‍ പ്രതികളെ അഡ്രസ്സ് സഹിതം കയ്യില്‍ കിട്ടും. വെക്തമായ തെളിവ് എല്ലാ കേസുകളിലും ഉണ്ടാകും. കോള്‍ ഡീട്ടെയ്ല്സും എസ്എംഎസുകളുമാകും പല കേസുകളിലും തെളിവായി എത്തുക. വെക്തമായ തെളിവിന്റെ ബലത്തിലാണ് സൈബര്‍ കേസുകള്‍ മുന്നോട്ടു പോവുക  മറ്റു കേസുകളിലെപ്പോലെ പ്രതികളെ കണ്ടെത്താന്‍ ദിവസങ്ങള്‍ വേണ്ട.
തടവും പിഴയും ശിക്ഷ
മൊബൈല്‍ ഫോണിലൂടെ അസഭ്യം പറഞാല്‍ മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാം. കേസില്‍ പറയുന്ന സമയത്തു പ്രതിയുടെ ഫോനില്‍നിന്നു വാദിയുടെ ഫോണിലേക്കു കോള്‍ എത്തിയിട്ടുനെടെന്നു തെളിഞ്ഞാല്‍ ശിക്ഷ ലഭിക്കും. അപകീര്ത്തിപ്പെടുത്തുന്നു എസ്എംഎസുകളോ വീഡിയോകളോ കൈമാറുകയോ നിര്‍മിക്കുകയോ ചെയ്‌താല്‍ ഇതും സൈബര്‍ കേസുകളുടെ പട്ടികയില്‍ വരും. ഇതിനു പരമാവതി മൂന്നു വര്ഷംവരെ തടവു ലഭിക്കാം. മറ്റൊരാളുടെ കമ്പ്യൂട്ടര്‍ലെയോ ഇമെയില്‍ ലെയോ വിവരങ്ങള്‍ ഗുടോതെശ്യം വച്ചുകൊണ്ട് ചോര്ത്തിയെടുക്കുന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിതിയില്‍ വരും ഇത്തരം കേസുകളില്‍ മൂന്നുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും അനുവാദമില്ലാതെ മറ്റൊരാളുടെ കമ്പ്യൂട്ടര്‍കള് ഉപയോഗിച്ചാല്‍ ‍ മൂന്നുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
എങ്ങനെ സുരക്ഷ ഒരുക്കാം?
12 വയസ്സുമുതലുള്ള പെണ്കുട്ടികള് ആണ് സൈബര്‍ കേസുകളില്‍ പലപ്പോഴും ഇരയാകുന്നത്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ നല്കുമ്പോയും അവര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോയും മാതാപിതാക്കള്‍ ശ്രടിക്കുക
ഇവരുടെ മൊബൈല്‍ സ്ഥിരമായി പരിശോതിക്കുക 
ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത് എല്ലാവരും കാണ്‍കെ ആകുക
സ്കൂള്‍കളില് തന്നെ കുട്ടികള്‍ക്ക് കൌണ്സിലിംഗ് നല്‍കുക
അനാവശ്യമായ ഇമെയില്‍ ത്തുന്നു നോക്കുകയോ അവയ്ക്ക് മറുപടി നല്‍കുകയോ ചെയ്യാതിരിക്കുക 

~~~~~Sreenath Vanmelil

No comments:

Post a Comment