ദുബൈ: ശരീരത്തിന്റെ ഭാരം കുറക്കാനുള്ള ഡോ. മിങ്‌സ് ഹെര്‍ബല്‍ ചായ ഉപയോഗിക്കുന്നതിനെതിരെ ഖത്തര്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് (എസ്.സി.എച്ച്) മുന്നറിയിപ്പ് നല്‍കിയതായി ഖത്തര്‍ ഡെയ്‌ലി ഗള്‍ഫ് ടൈംസിന്റെ റിപ്പോര്‍ട്ട്.
ചൈനീസ് എയ്ഞ്ചല്‍ എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട് കമ്പനിയുടേതാണ് ഈ ഉല്‍പന്നം. സൈബുട്രാമിന്‍ എന്ന രാസവസ്തു ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് എസ്.സി.എച്ചിന്റെ കീഴിലുള്ള ഫാര്‍മസി ആന്‍ഡ് മെഡിസിന്‍ ഡിപാര്‍ട്‌മെന്റ് പറയുന്നു. ഇതടങ്ങിയ റെഡ്യൂക്ടില്‍ എന്ന മരുന്ന് ലോകം മുഴുവന്‍ നിരോധിച്ചിട്ടുണ്ട്. ചായയിലടങ്ങിയ ഘടകങ്ങളെക്കുറിച്ച് ഇതോടൊപ്പമുള്ള ലഘുലേഖയില്‍ കാണിക്കാത്തത് ഉല്‍പന്നം വ്യാജമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈബുട്രാമിന്‍ അടങ്ങിയ റെഡ്യൂക്ടില്‍, മെറിഡിയ, സൈബുട്രിക്‌സ് എന്നീ മരുന്നുകള്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഖത്തറില്‍ നിരോധിച്ചിരുന്നു.
സൈബുട്രാമിന്‍ ഉപയോഗിക്കുന്നവരില്‍ മനംപിരട്ടല്‍, വായ്ക്കുള്ളില്‍ വരള്‍ച്ച, രുചിയില്ലായ്മ, മലബന്ധം, ഉറക്കമില്ലായ്മ, മയക്കം, തലചുറ്റല്‍, തലവേദന, പേശികളില്‍ വേദന മുതലായവ കാണപ്പെടുന്നു. കൂടാതെ, രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും നെഞ്ചുവേദന, കാഴ്ചക്കുറവ്, പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. എന്നാല്‍, ഇതില്‍ പോളി ഫിനോള്‍സ് അടങ്ങിയിട്ടുണ്ടെന്നും ഇത് ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ നശിപ്പിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്
~~~~~Sreenath Vanmelil
No comments:
Post a Comment