Tuesday, July 26, 2011

Opportunuty to profit from imminent appreciation of Gold price


അവസരം നഷ്ടപ്പെടുത്താതെ കൈയിലുള്ള പണം സ്വര്‍ണത്തില്‍ നിക്ഷേപിച്ചാലോ എന്ന് പലരും ആലോചിക്കുന്നു. പക്ഷേ, എങ്ങനെ? സ്വര്‍ണാഭരണമോ നാണയമോ വാങ്ങി പെട്ടിയില്‍ സൂക്ഷിക്കുന്നത് ബുദ്ധിയല്ല. അതുകൊണ്ടാണ് സ്വര്‍ണം ഡിമാറ്റ് രൂപത്തില്‍ സൂക്ഷിക്കാവുന്ന ഇ ഗോള്‍ഡിന് അടുത്തകാലത്ത് പ്രചാരമേറുന്നത്.
സ്വര്‍ണം ഭൗതികരൂപത്തില്‍ കൈയില്‍ സൂക്ഷിക്കുന്നതിനുപകരം ഓഹരികള്‍ ഡിമാറ്റ് രൂപത്തില്‍ സൂക്ഷിക്കുന്നതുപോലെ സൂക്ഷിക്കാനുള്ള അവസരമാണ് ഇ-ഗോള്‍ഡിലൂടെ ലഭ്യമാകുന്നത്.
നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സ്വര്‍ണമുള്‍പ്പെടെ വ്യത്യസ്തമാര്‍ന്ന ഉല്‍പ്പന്നങ്ങളില്‍
ഇ- സീരീസില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കുന്നത്. 2008ല്‍ പ്രവര്‍ത്തനമാരംഭിച്ച എന്‍എസ്ഇഎല്‍ 2010 ഏപ്രില്‍മുതലാണ് സ്വര്‍ണത്തിന്റെ ഇ ഗോള്‍ഡ് അവധിവ്യാപാരം ആരംഭിച്ചത്.
സുരക്ഷിതത്വമാണ് ഇ ഗോള്‍ഡ് ഒരുക്കുന്ന ഏറ്റവും പ്രധാന നേട്ടം. വില ഉയരുന്ന വേളയില്‍ സ്വര്‍ണത്തില്‍ നേരിട്ട് നിക്ഷേപം
നടത്തണമെങ്കില്‍ ഒരു പവനുതന്നെ 17,000 രൂപയ്ക്കുമുകളില്‍ ആവശ്യമാണ്. എന്നാല്‍ , ഇ ഗോള്‍ഡില്‍ ഒരുഗ്രാമിനു തുല്യമായ യൂണിറ്റുകളായി നിക്ഷേപിക്കാമെന്നതിനാല്‍ എത്ര കുറഞ്ഞ തുകയ്ക്കും സ്വര്‍ണം സ്വന്തമാക്കാനാകും.
നിക്ഷേപിക്കുന്നതിനനുസരിച്ചുള്ള സ്വര്‍ണം നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ചില്‍ സൂക്ഷിക്കുകയും നിക്ഷേപകന് ആവശ്യമെങ്കില്‍
ഇത് ഭൗതികരൂപത്തിലുള്ള സ്വര്‍ണമായി മാറ്റുകയും ചെയ്യാം. ഇതിനായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വിവിധ ജ്വല്ലറികളുമായി ധാരണയിലെത്തിയിട്ടുണ്ട്. അല്ലെങ്കില്‍ എന്‍എസ്ഇഎലിന്റെ വിവിധ സെന്ററുകള്‍വഴിയും സ്വര്‍ണം നിക്ഷേപകനു ലഭിക്കും.
ഇ- ഗോള്‍ഡിന്റെ വില എപ്പോഴും ഒരുഗ്രാം സ്വര്‍ണത്തിന്റെ വിലതന്നെയായിരിക്കും. എന്നാല്‍ , ബ്രോക്കിങ് ചാര്‍ജ് അധികമായി നല്‍കേണ്ടതുണ്ട്.
ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ്സ് ഫണ്ടുകളില്‍ ഫണ്ട് മാനേജ്മെന്റിനും മറ്റുമുള്ള തുക കുറച്ചശേഷം 90 ശതമാനത്തോളമേ നിക്ഷേപത്തിനായി  ഉപയോഗിക്കുന്നുള്ളു. അതുപോലെതന്നെ ഇടിഎഫുകള്‍ വില്‍ക്കുമ്പോള്‍ അന്ന് നിലവിലുള്ള വിപണിവില അനുസരിച്ചുള്ള തുകയാണ് കൈയില്‍ ലഭിക്കുക.
ആഭരണങ്ങളില്‍ നിക്ഷേപിക്കുമ്പോഴും സ്വര്‍ണനാണയം വാങ്ങുമ്പോഴും പണിക്കൂലി ഈടാക്കാറുണ്ട്. കമോഡിറ്റി വിപണിക്കുകീഴില്‍ വരുന്ന
ഇ- ഗോള്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോര്‍വേഡ് മാര്‍ക്കറ്റ്സ് കമീഷന്‍ , ഉപഭോക്തൃ കാര്യമന്ത്രാലയം എന്നിവയുടെ നിയന്ത്രണവുമുണ്ട്. ഇ- ഗോള്‍ഡ് നിക്ഷേപത്തിന് എന്‍എസ്ഇഎലില്‍ അംഗമാവുകയും പുതിയൊരു ഡിമാറ്റ് അക്കൗണ്ട് ആരംഭിക്കുകയുംവേണം.
സ്വര്‍ണവില ഏറുന്നതിനൊപ്പം ഇ ഗോള്‍ഡിന്റെ ഡിമാന്‍ഡും വര്‍ധിക്കുകയാണ്. കുറച്ചുനാള്‍ കഴിഞ്ഞ് സ്വര്‍ണം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്
ഇ- ഗോള്‍ഡ് നിക്ഷേപം അനുയോജ്യമാണ്. എഴുപതിനായിരത്തോളം ഡിമാറ്റ് അക്കൗണ്ടുകള്‍ ഇ ഗോള്‍ഡിനായുണ്ട്. 200 കോടിയിലേറെ രൂപയുടെ ഇ ഗോള്‍ഡ് വ്യാപാരം അനുദിനം നടക്കുന്നു. ഇതില്‍ 6-7 ശതമാനം കേരളത്തിന്റെ വിഹിതമാണ്. ഇ- ഗോള്‍ഡ് വ്യാപാരം നടത്തുന്നവരില്‍ 6 ശതമാനത്തോളം വീട്ടമ്മമാരാണെന്ന പ്രത്യേകതയുണ്ട്.
ഇ ഗോള്‍ഡ് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍മുതല്‍ 25.64 ശതമാനം വരുമാനം നല്‍കിയിട്ടുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
.
~~~~~Sreenath Vanmelil

No comments:

Post a Comment