Maanu Said maanusaid@yahoo.com to Keralites
മഴക്കാല ചര്‍മ്മ സംരക്ഷണം
* ചര്‍മ്മപരിചരണം ശരീരത്തിനു പുറമേ മാത്രമല്ല ശരീരത്തിനുള്ളിലും ആവശ്യമാണ്. അതിനാല്‍, ശരീരസംരക്ഷണത്തിനായി ധാരാളം വെള്ളം കുടിക്കുക. കൂടാതെ വിറ്റാമിനുകള്‍ നിറഞ്ഞ ഫലങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ശരീരം ഈര്‍പ്പം നിറഞ്ഞതും തിളങ്ങുന്നതുമാകാന്‍ സഹായിക്കും.
* വര്‍ഷം മുഴുവന്‍ ഒരേതരം ക്രീമുകളും സോപ്പുകളും എണ്ണകളും മറ്റും ഉപയോഗിക്കുന്നത് ശരിയല്ല. കാരണം, കാലാവസ്‌ഥയ്‌ക്കനുസരിച്ച് ഓരോരുത്തരുടെയും ചര്‍മ്മത്തിന്റെ സ്വഭാവം മാറാം. അതിനാല്‍, ശരീരത്തിനു യോജിച്ച മേക്ക്-അപ് സാധനങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക.
* മഴക്കാലത്ത് രാവിലെ എത്ര തണുപ്പായാലും ശരീരത്തെ തണുപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. അതിനാല്‍ രാവിലെതന്നെ കുളിക്കുക. സ്‌ഥിരമായി ചൂടുവെള്ളത്തില്‍ കുളിക്കുകയാണെങ്കില്‍ മഴക്കാലത്ത് തണുത്തവെള്ളം ഉപയോഗിക്കുന്നതാണ് ശരീരത്തിന് അനുയോജ്യം. ഗ്ലിസറിന്‍, നാച്ചുറല്‍ ഓയിലുകള്‍ എന്നിവയിലടങ്ങിയ സോപ്പുകള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍, ചര്‍മ്മം മൃദുലമാകുവാന്‍ ഇത്തരം സോപ്പുകളുപയോഗിച്ച് കുളിക്കുക.
* വേനല്‍ക്കാലത്തും മഞ്ഞുകാലത്തുമെന്നപോലെ മഴക്കാലത്തും കാലുകളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് കാലുകള്‍ ഉരസുന്നതും ചര്‍മ്മം മൃദുലമാകുവാന്‍ സഹായിക്കും. കൂടാതെ, ഉറങ്ങുന്നതിനുമുന്‍പ്, കാലുകള്‍ നന്നായി കഴുകിയശേഷം ഈര്‍പ്പം നിലനിര്‍ത്തുന്നതിനാവശ്യമായ ഏതെങ്കിലും ക്രീമുകള്‍ പുരട്ടുക. കാലുകളില്‍ സോക്‌സ് ധരിച്ച് ഉറങ്ങുന്നതും നല്ലതാണ്.
* മഴക്കാലത്തിനു യോജിച്ച ബോഡി ലോഷന്‍ ഉപയോഗിക്കുക. വരണ്ടതും ജലാംശം കുറഞ്ഞതുമായ ചര്‍മ്മത്തിനു യോജിച്ച ബോഡിലോഷനാണ് മഴക്കാലത്ത് ഉപയോഗിക്കേണ്ടത്. മാത്രമല്ല, ഉപയോഗശേഷം പെട്ടെന്ന് ഫലം ലഭിക്കുന്ന സംരക്ഷണോപാധികളാണ് ഇക്കാലത്ത് ചര്‍മ്മത്തില്‍ ഉപയോഗിക്കേണ്ടത്. പീച്ച്, ഷീ ബട്ടര്‍, ഒലിവ് ഓയില്‍ എന്നിവ ചര്‍മ്മം മൃദുലമാകുന്നതിനും പോഷകപ്രദമാകുന്നതിനും സഹായിക്കും. വീട്ടിലായിരിക്കുമ്പോഴും പുറത്തുപോകുമ്പോഴും ബോഡിലോഷന്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം.
* കുളിക്കുന്നതിനുമുമ്പ് ശരീരം മുഴുവന്‍ ബോഡി ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുക. കുളിച്ചതിനുശേഷം ബോഡി ഓയിലും ബോഡി ലോഷനും ശരീരത്തു പുരട്ടുന്നതും ചര്‍മ്മസംരക്ഷണത്തിനു സഹായകരമാണ്.
* ചര്‍മ്മത്തില്‍ സ്‌ഥിരമായി ഒരു ക്രീം മാത്രമേ ഉപയോഗിക്കാവൂ. പല ക്രീമുകളുടെ മാറിമാറി വരുന്ന ഉപയോഗം ചര്‍മ്മത്തിന്റെ മൃദുലത നഷ്‌ടമാക്കും. എവിടെ പോയാലും സ്‌ഥിരം ഉപയോഗിക്കുന്ന ഒരു ക്രീം നമ്മുടെ കൈയിലുണ്ടാവണം. വരള്‍ച്ച തോന്നുമ്പോള്‍ അവ ഉപയോഗിക്കുകയും ചെയ്യാം. കൈമുട്ടുകളുടെയും ചുണ്ടുകളുടെയും വരള്‍ച്ചയ്‌ക്കും ക്രീമുകള്‍ ഉപയോഗിക്കാവുന്നതാണ്. വാക്‌സിന്റെയോ ഷേവിങ്ങിന്റെയോ ശേഷമുള്ള വരള്‍ച്ച ഇല്ലാതാക്കാനും ക്രീമുകള്‍ സഹായിക്കുന്നു.ഉറങ്ങുന്നതിനുമു ന്പ് മുഖം നന്നായി വൃത്തിയാക്കണം. മുഖത്തെ മേയ്‌ക്കപ്പ് വസ്‌തുക്കളെ മുഴുവന്‍ ഇല്ലാതെയാക്കി, മുഖം വൃത്തിയാക്കുന്നതിലൂടെ ചര്‍മ്മത്തിന് കൂടുതല്‍ മൃദുത്വം ജനിപ്പിക്കുന്നു. ഓറഞ്ച് ഓയില്‍, അലോവേര, വിറ്റാമിന്‍ 'എ', വിറ്റാമിന്‍ 'ഇ', ഇവയുടെ ഉപയോഗത്തിലൂടെ ചര്‍മ്മം കൂടുതല്‍ തിളങ്ങുന്നു. ഇവ അടങ്ങിയിരിക്കുന്ന ക്രീമും, ലോഷനും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
* വൃത്തിയുള്ള ഒരു തുണിയോ പഞ്ഞിയോ ഉപയോഗിച്ച് ചര്‍മ്മം തുടര്‍ച്ചയായി തുടയ്‌ക്കുന്നത് നല്ലതാണ്. എന്നാല്‍, മൃദുവായി മാത്രമേ ചര്‍മ്മത്തില്‍ ഉരസാവൂ. ഇതിലൂടെ മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍നിന്നു പുറന്തള്ളുന്നതിനു കഴിയുന്നു.
* ചര്‍മ്മസംരക്ഷണത്തില്‍ കൈമുട്ടുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും പ്രധാന പങ്കാണുള്ളത്. കുളിക്കുന്നതിനു മുമ്പ് നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം കൈ-കാല്‍ മുട്ടുകളില്‍ പുരട്ടിയാല്‍ ചര്‍മ്മത്തിലെ ഇരുണ്ടനിറം മാറുന്നതിന് സഹായിക്കും.
* പ്രത്യേകിച്ച് ക്രീമുകളോ ലോഷനുകളോ ഉപയോഗിക്കാത്തവര്‍ വിഷമിക്കേണ്ട. നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിനായി ചില വഴികളുണ്ട്. ചര്‍മ്മം കൂടുതല്‍ ഈര്‍പ്പമാകുകയും ഒപ്പം മൃദുവാക്കുകയും ചെയ്യാന്‍ കഴിയുന്ന ഫേസ്‌വാഷിന്റെ ഉപയോഗം ചര്‍മ്മത്തിന്റെ ആരോഗ്യം പരിരക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ പ്രത്യേകത മനസിലാക്കി ഫേസ്‌വാഷ് ഉപയോഗിക്കേണ്ടതാണ്. ആഴ്‌ചയില്‍ ഒരിക്കല്‍ ശരീരത്തില്‍ എണ്ണ പുരട്ടി കുളിക്കണം. കുളിക്കുന്ന വെള്ളത്തില്‍ എണ്ണ ഒഴിക്കാന്‍ പാടില്ല. പൊതുവേ തണുപ്പുകാലത്ത് കൈകള്‍ മരവിക്കുകയും കൂടാതെ ചുളിവുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൈകളും നഖങ്ങളും വരളുന്നതും സ്വാഭാവികമാണ്. എന്നാല്‍, ഈ വരള്‍ച്ച ഇല്ലാതാക്കാന്‍ തേങ്ങയുടെ പദാര്‍ത്ഥങ്ങളടങ്ങിയ ക്രീമോ ബേബി ഓയിലോ ഉപയോഗിക്കാം. കാല്‍സ്യത്തിന്റെ ഉപയോഗത്തിലൂടെയും ഒരു പരിധിവരെ വരള്‍ച്ച തടയാം.
* എപ്പോഴും ചുണ്ടുകള്‍ നനയ്‌ക്കുന്നതും ലിപ്‌ബാം ഉപയോഗിക്കുന്നതും ചുണ്ടുകളുടെ സംരക്ഷണത്തിന് സഹായകമാണ്.
* ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍ അല്‌പം കൊഴുപ്പേറിയ ആഹാരവും നല്ലതാണ്. വല്ലപ്പോഴും വെണ്ണ കഴിക്കുന്നതിലൂടെ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് ഉണ്ടാകും. ഇതിലൂടെ ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താം. ചര്‍മ്മസൗന്ദര്യത്തിന് കൊളസ്‌ട്രോള്‍ അത്യാവശ്യഘടകമാണ്.
regards..maanu
~~~~~Sreenath Vanmelil
No comments:
Post a Comment